മണ്ണാർക്കാട് : ശക്തമായ വേനലിനെ തുടർന്ന് കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്പോൾ മണ്ണാർക്കാട്ടെ പ്രധാന പുഴയായ കുന്തിപ്പുഴയിൽ നിന്നും വ്യാപകമായ തോതിൽ വെള്ളം ഉൗറ്റി കൊണ്ടുപോകുന്നതായി പരാതി. മണർകാട് മേഖലയിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ നെട്ടോട്ടമോടുന്ന സമയത്തും കുന്തിപ്പുഴയിൽ എന്നുമാണ് സ്വകാര്യവ്യക്തികൾ ജലമൂറ്റ് വ്യാപകമാക്കുന്നത്.
കുമരംപുത്തൂർ പഞ്ചായത്തിലെ പുതുക്കുടി ,ഏനാനിമംഗലം ശിവക്ഷേത്രത്തിന് സമീപപ്രദേശങ്ങളിലായി നിരവധിപേരാണ് മോട്ടോർ ഉപയോഗിച്ച് കൃഷിയാവശ്യങ്ങൾക്കായി വെള്ളമെടുക്കുന്നത്. ആവശ്യത്തിലപ്പുറം നിയന്ത്രണമില്ലാതെയാണ് 24 മണിക്കൂറും ജലമൂറ്റ് നടക്കുന്നത്. കാർഷികാവശ്യ ങ്ങൾക്കായി സബ്സിഡി നിരക്കിലാണ് വൈദ്യുതി ലഭ്യമാകുന്നത് .
എന്നതിനാൽ രാത്രികാലങ്ങളിലടക്കംവെള്ളമടിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. വേനൽ കനത്തതോടെ പുഴയിൽ ജലനിരപ്പ് താഴ്ന്ന് സമീപത്തെ കിണറുകളിലും വെള്ളം കുറഞ്ഞു. കുടിവെള്ളവും കുളിക്കാനുമായി വെള്ളം ലഭ്യമല്ലാതാകുന്പോഴാണ് കുന്തിപ്പുഴയോരങ്ങളിൽ മുഴുവനും ഉയർന്ന ശേഷിയുള്ള മോട്ടോറുകൾ ഉപയോഗിച്ച് ജലമൂറ്റുന്നത്.
കുടിവെള്ള പ്രശ്നം മുഖവിലക്കെടുത്ത് ഉടനടി പരിഹാരം കാണണമെന്ന് ജനങ്ങൾ അധികൃതരോട് ആവശ്യപ്പെടുന്നു. വേനൽ ശക്തമാകുന്പോൾ പുഴകളിൽ നിന്നും വെള്ളം മോട്ടർ ഉപയോഗിച്ച വെള്ളം അടിച്ചുകൊണ്ട് പോകരുത് എന്ന് റവന്യൂ വകുപ്പ് പറയുന്നത്. ഈ നിയമത്തെ എല്ലാം കാറ്റിൽപറത്തിയാണ് സ്വകാര്യവ്യക്തികൾ വെള്ളം കൊണ്ടു പോകുന്നത്. ഇതുമൂലം കുന്തിപ്പുഴയുടെ ജലനിരപ്പിൽ വ്യാപകമായി കുറവാണ് വന്നിരിക്കുന്നത്.
ശക്തമായ വേനലിൽ പുഴയിൽ നിന്നും വെള്ളം എടുക്കാൻ പാടില്ല എന്ന് നിയമം തന്നെ നിലനിൽക്കുന്നുണ്ട് .ഇത് ആരും ഗൗനിക്കുന്നില്ല. കുമരംപുത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും ഇത്തരത്തിലുള്ള വെള്ളം ഉൗറ്റി കൊണ്ടുപോകുന്നത് വ്യാപകമായി നടക്കുന്നുണ്ട്. അധികൃതരും ഇത് കണ്ട് നടക്കുന്നില്ല. ഇത് പുഴയിലെ ജലനിരപ്പ് കുറയുവാനും കുടിവെള്ളത്തിനായി നെട്ടോട്ടമോടുവാനും കാരണമാകുന്നു.
പല സ്വകാര്യവ്യക്തികളും കാർഷിക ആവശ്യത്തിന് എന്ന പേരിൽ 24 മണിക്കൂറും പുഴയ്ക്കരികിൽ സ്ഥാപിച്ചിട്ടുള്ള മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട് .ചെറിിയ വൈദ്യുതി ബിൽ ആയതു കാരണം അവർ ഇത് ശ്രദ്ധിക്കുന്നുമില്ല .
കുന്തിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി കുറയുവാനും ഇത് കാരണമാകുകയാണ് .