മണ്ണാർക്കാട്ടെ പുഴകളായ നെല്ലിപ്പുഴയിലും കുന്തിപ്പുഴയും പാലക്കയം പുഴയിലും ശക്തമായ മഴയെ തുടർന്ന് വലിയ കുന്നു പോലെയാണ് മണൽ വന്നടിഞ്ഞിരിക്കുന്നത്. ഇതുമൂലം പുഴയുടെ ആഴം കുറഞ്ഞിരിക്കുകയാണ്.
ശക്തമായ മഴ പെയ്താൽ മഴ വെള്ളത്തെ ഉൾക്കൊള്ളുവാനുള്ള ശേഷി ഈ പുഴകൾക്ക് ഇല്ലാതായിരിക്കുകയാണ്. രണ്ട് മീറ്ററോളം ഉയരത്തിലാണ് മണൽ വന്നിരിക്കുന്നത്. മണൽവാരി മാറ്റുകയല്ലാതെ വേറെ നിവൃത്തി ഒന്നുമില്ല.
ഉരുൾപൊട്ടലും ശക്തമായ മഴയും ഉള്ളത് കാരണമാണ് ഇത്രയധികം മണൽ പുഴകളിൽ ഒഴുകിയെത്താൻ കാരണം. ഇതുപോലെ മിക്ക പുഴകളും മൂടപ്പെട്ടിരിക്കുകയാണ്. ഇതുമൂലം പുഴകളിലെ ആഴം തീരെ ഇല്ലാതായി ഇതുമൂലം കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ സമീപ വീടുകളിലും പറന്പുകളിലും വെള്ളം കയറുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ഇത്രയധികം മണൽ ആദ്യമായാണ് പുഴയ്ക്ക് മുകളിൽ ഒഴുകിയെത്തുന്നത് എന്ന് പഴമക്കാർ പറയുന്നു. വ്യാപകമായി മണൽ ഒഴുകിയെത്തുകയും പുഴകളിലെ ആഴം കുറയും ചെയ്തതുമൂലം പല പാലങ്ങൾക്കും നാശം വന്നതായി പരാതി ഉയർന്നിരിക്കുകയാണ്.
വെള്ളത്തെ ഉൾക്കൊള്ളാനാകാതെ പാലം കവിഞ്ഞു വെള്ളം ഒഴിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. തെങ്കര കാഞ്ഞിരപ്പുഴ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന കോൽപ്പാടം പുഴയിൽ മണൽ വന്ന് നിറഞ്ഞരിക്കുന്നത് ഇതുമൂലം പാലത്തിന് ഇരുവശവും വെള്ളം കവിഞ്ഞൊഴുകി തകർന്നിരിക്കുകയാണ്.
അപ്രോച്ച് റോഡ് തകർന്നിരിക്കുകയാണ്. കുന്തിപ്പുഴയിൽ ആകട്ടെ പലഭാഗത്തും മൂന്നു മീറ്ററോളം ഉയരത്തിലുള്ള മണൽതിട്ടകൾ രൂപപ്പെട്ടിരിക്കുകയാണ്. മണൽത്തിട്ടകൾ കാരണം ശക്തമായി വെള്ളം ഒഴുകിയെത്തുന്പോൾ പുഴ ഗതി മാറി ഒഴുകാനുള്ള സാധ്യതയ വാർധിക്കുകയാണ്.
അന്പം കടവ് പുഴയുടെയും ചൂരിയോട് പുഴയുടെയും അവസ്ഥ ഇതുതന്നെയാണ് മുൻ വർഷങ്ങളിൽ മണൽ ഒഴുകിയെത്താറുണ്ടെങ്കിലും പുഴകളിൽ നിന്നും വ്യാപകമായ വ്യാപകമായ തോതിൽ ആഴം വർധിപ്പിക്കുകയും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമുണ്ടാക്കും ചെയ്തിരുന്നു.
റവന്യൂ വകുപ്പിന്റെയും പോലീസിന്റെയും കർശനനിയന്ത്രണം കാരണം മണൽ വാരൽ പൂർണമായും ഒഴിവായി. മണൽവാരുന്നവർക്കെതിരെ ശക്തമായ നടപടികളും സ്വീകരിച്ചുവരികയാണ്.
നിയമവിരുദ്ധമായ പ്രവൃത്തി ഒരുപക്ഷേ കൂടുതൽ ഗുണകരമായിരുന്നു എന്നു തന്നെ പറയാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെട്ടു പുഴകളിലെ മണൽ കൂനകൾ ജെസിബി ഉപയോഗിച്ച് നീക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.