അയ്യന്പുഴ: അയ്യന്പുഴ കൊല്ലക്കോട് ജംഗ്ഷനിലെ പലചരക്ക് കടകളിൽ വില്പനയ്ക്കായി, അനധികൃതമായി സൂക്ഷിച്ചിരുന്ന പെട്രോൾ, ആന്റി നാർകോട്ടിക് സ്പെഷൽ ടീം പിടികൂടി. പെട്രോൾ സൂക്ഷിച്ചിരുന്ന കടയുടമകളായ മാണിക്യത്താൻ മത്തായി (60), പാലാട്ടി സേവ്യർ(70) എന്നിവരെയാണ് അയ്യന്പുഴ പോലീസ് പിടികൂടിയത്.
നിരോധിത പുകയില ഉത്പന്നങ്ങളും മദ്യവും മയക്കുമരുന്നുകളും അനധികൃതമായി സൂക്ഷിക്കുന്നത് പിടികൂടുന്നതിനായി ജില്ലയിൽ നടത്തി വരുന്ന പരിശോധനയ്ക്കിടെയാണ് പലചരക്ക് കടകളിൽനിന്നും കന്നാസുകളിലും കുപ്പികളിലും സൂക്ഷിച്ചിരുന്ന 110 ലിറ്റർ പെട്രോൾ കണ്ടെത്തിയത്.
റൂറൽ എസ്പി രൂപീകരിച്ച നാർകോട്ടിക് സ്പെഷൽ ടീമിലെ ഡിവൈഎസ്പി വി.കെ. സനിൽകുമാർ, എഎസ്ഐമാരായ ജോയി, സജീവ് ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, ശ്യംകുമാർ, മനോജ്കുമാർ, എം.ആർ. പ്രശാന്ത്, മുഹമ്മദ്, എ.പി. പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.