ഗാന്ധിനഗർ: കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതായി പരാതി. കോട്ടയം മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ മിൽമ ബൂത്തിലാണ് അമിത വില ഈടാക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
ആശുപത്രി പരിസരത്തുള്ള വ്യാപാരികൾ ഒരു കുപ്പിവെള്ളം 15 രൂപയ്ക്ക് നൽകുന്പോൾ മിൽമ ബൂത്തിൽ 20 രൂപയ്ക്കാണ് ഒരു കുപ്പി വെള്ളം നൽകുന്നത്.
കുപ്പിവെള്ളത്തിന് 13 രൂപയായി സർക്കാർ കുറച്ചിരുന്നു. ഇതിനെതിരെ വ്യവസായികൾ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് കുപ്പിവെള്ളത്തിന് 13 രൂപാ നിശ്ചയിക്കാൻ അധികാരമില്ലെന്ന് കോടതി ഉത്തരവിറക്കുകയും ചെയ്തു.
ഇതിനെതുടർന്ന് വ്യാപാരികൾ 15 രൂപയ്ക്ക് കുടിവെള്ളം നൽകിവരികയാണ്. എന്നാൽ മിൽമ ബൂത്ത് അധിക വിലവാങ്ങുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.