തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തി. 13 രൂപയിൽ കൂടുതൽ ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വില നിയന്ത്രണം നിലവിൽ വന്നതായും സർക്കാർ അറിയിച്ചു.
ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയതിനുശേഷം പരിശോധനകൾ കർശനമാക്കും. ബിഐഎസ് നിഷ്കർഷിക്കുന്ന ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വിൽക്കാൻ പാടുള്ളൂ.
പലരും ഇഷ്ടമുള്ള വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് 13 രൂപയാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം വന്നത്. അനധികൃത കുടിവെള്ള പ്ലാന്റുകളെ നിയന്ത്രിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.