തൃശൂര്‍: സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ സൂക്ഷിച്ച പ്ലാസ്റ്റിക് കുപ്പിവെള്ള വില്പനയ്ക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നതാണു കാരണം.
സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണമെന്നും വെയിലത്തു നിർത്തിയിടുന്ന വാഹനങ്ങളിൽ കുപ്പിവെള്ളം സൂക്ഷിക്കരുതെന്നും നിർദേശിച്ചു.
പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം, ജ്യൂസുകൾ, കോളകൾ തുടങ്ങിയവയിൽ കൂടുതൽ സമയം സൂര്യപ്രകാശമേറ്റാൽ നേരിയ തോതിൽ പ്ലാസ്റ്റിക് വെള്ളത്തിൽ അലിഞ്ഞിറങ്ങും.
തു കഴിക്കുന്പോൾ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങൾക്കു വഴിയൊരുക്കുമെന്നാണു മുന്നറിയിപ്പ്. ഇത്തരം പാനീയങ്ങൾ തുറന്ന വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകരുത്.
നേരിട്ടു സൂര്യപ്രകാശം ഏൽക്കാത്ത രീതിയിൽ സൂക്ഷിക്കണം. കുപ്പിവെള്ളത്തിൽ ഐഎസ്ഐ മുദ്ര നിർബന്ധമാണ്. പ്ലാസ്റ്റിക് കുപ്പിയുടെ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.