കൊല്ലം: വിപണയിൽ ഇപ്പോൾ 20 രൂപ വിലയുള്ള ഒരു ലിറ്റർ കുപ്പി വെള്ളത്തിലെ വില ഏപ്രിൽ ഒന്നുമുതൽ 12 രൂപയായി കുറച്ച് വിൽപ്പന നടത്തുമെന്ന് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ സംസ്ഥാന നേതൃത്വം ലോക ജലദിനത്തിൽ എടുത്ത തീരുമാനമാണ് ഒന്നുമുതൽ നടപ്പിലാക്കുന്നത്. വേനൽ ആസന്നമായ സാഹചര്യത്തിൽ ധാർമികതയുടെ പേരിലും ജിഎസ്ടി വന്നതിന് ശേഷമുള്ള സർക്കാരിന്റെ അഭ്യർഥന മാനിച്ചുമാണ് തീരുമാനമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഇപ്പോൾ മിക്ക കുപ്പി വെള്ളത്തിലും എംആർപി 20 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഒന്നുമുതൽ ഉപഭോക്താക്കൾ 12 രൂപയ്ക്ക് വെള്ളം ചോദിച്ച് വാങ്ങണമെന്ന് ഭാരവാഹികളായ വി.വസന്തകുമാർ, ഷഫീർ, ഷഹീർ, ഹിലാൽ മേത്തർ, രാം കിച്ചു എന്നിവർ അഭ്യർഥിച്ചു.
ഗുണമേന്മയിൽ വിട്ടുവീഴ്ചയ്ക്ക് തയാറാകായെയാണ് ഈ തീരുമാനം എടുത്തത്. സർക്കാർ-സഹകരണ മേഖലയിലുള്ള കുപ്പിവെള്ളത്തിനും വില കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികൾ വ്യക്തമാക്കി.