കോഴിക്കോട്: നിലമ്പൂര്‍ വനത്തില്‍ പോലിസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹത്തോടും ബന്ധുക്കളോടും അനാദരവ് കാട്ടിയെന്ന പരാതിയില്‍ പോലിസ് കംപ്ലയിന്റ്സ് അതോറിറ്റി നടപടി തുടങ്ങി.
കുപ്പുദേവരാജിന്റെ സംസ്കാര ചടങ്ങിനിടെ കോഴിക്കോട് സ്പെഷ്യല്‍ ബ്രാഞ്ച് അസി.പോലിസ് കമ്മിഷ്ണറായിരുന്ന പ്രേംദാസ് കുപ്പുദേവരാജിന്റെസഹോദരന് ശ്രീധരനെ കോളറില്‍ പിടിച്ചു കയ്യേറ്റം ചെയ്തു എന്ന പരാതിയിലാണ് നടപടി.
പൊതുപ്രവര്‍ത്തകനായ ഗ്രോ വാസു സമര്‍പ്പിച്ച പരാതി ഫയലില്‍ സ്വീകരിച്ച അതോറിറ്റി ചെയര്മാന് കെ. വി. ഗോപിക്കുട്ടന് , അസി.കമ്മിഷ്ണര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായി. 2016 ഡിസംബര്‍ ഒന്‍പതിന് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് പരാതിക്കാധാരമായ സംഭവം നടന്നത്.