കൊച്ചി: കേരളത്തില്‍ ഒരു വര്‍ഷം 100 മണിക്കൂര്‍ മാത്രമാണ് മഴ ലഭിക്കുന്നതെന്നു എസ്‌സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. സണ്ണി ജോര്‍ജ്. സംസ്ഥാനം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം ജലക്ഷാമമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ജനാധിപത്യ ജനസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മലനാടും ഇടനാടും തീരമേഖലയും ഒരു പോലെ ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. പ്രതിദിനം അന്തരീക്ഷത്തില്‍ ചൂടുകൂടി വരുന്നത് വലിയ വിപത്തിന്റെ ലക്ഷണമാണ്. പശ്ചിമേഷ്യ ഇന്നു നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം ജലത്തിന്റെ ദൗര്‍ലഭ്യമാണ്. ചെന്നൈയിലെ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം അശാസ്ത്രീയതയുടെ പരിണിത ഫലമാണ്. കൊച്ചി നഗരത്തില്‍ ഒരു ദിവസം 28 ലക്ഷം ലിറ്റര്‍ കുപ്പിവെള്ളമാണ് ജനം ഉപയോഗിക്കുന്നത്.