ആദ്യം കൗതുകം, പിന്നീട് ശല്യമായി… ലോ​ക്ക് ഡൗ​ൺ തെറ്റിച്ച “വി​രു​ന്നു​കാ​ർ​ക്ക്’ പൈ​നാ​പ്പി​ൾ കെ​ണി​യു​മാ​യി വ​നംവ​കു​പ്പ്


പൂ​ച്ചാ​ക്ക​ൽ: വി​രു​ന്നു​വ​ന്ന കു​ര​ങ്ങു​ക​ൾ​ക്ക് ലോ​ക്ക് ഡൗ​ൺ കെ​ണി​യു​മാ​യി വ​നം വ​കു​പ്പ് രം​ഗ​ത്ത്. മ​ര​ക്കൊ​മ്പു​ക​ളി​ലും വീ​ട്ടു​മു​റ്റ​ത്തും വി​ല​സി ന​ട​ന്ന കു​ര​ങ്ങു​ക​ളെ കു​ടു​ക്കാ​ൻ കെ​ണി ഒ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് വ​നം വ​കു​പ്പും നാ​ട്ടു​കാ​രും.

പൂ​ച്ചാ​ക്ക​ൽ ഒ​രാ​ഴ്ച​ക്കാ​ല​മാ​യി കു​ര​ങ്ങു​ക​ളെ കാ​ണാ​ൻ തു​ട​ങ്ങി​യി​ട്ട്. ആ​ദ്യം കൗ​തു​ക​മാ​യി തോ​ന്നി​യെ​ങ്കി​ലും പി​ന്നി​ട് സ​മീ​പ വീ​ടു​ക​ളി​ൽ ശ​ല്യം തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി. പ്ര​ദീ​പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കു​ര​ങ്ങു​ക​ൾ എ​വി​ടെനി​ന്ന് എ​ത്തി​യ​താ​ണ് എ​ന്ന് ഒ​രു വി​വ​ര​വും ഇ​ല്ല. പാ​ട്ട കൊ​ട്ടി​യും പ​ട​ക്കം പൊ​ട്ടി​ച്ചി​ട്ടും യാ​തൊ​രു ര​ക്ഷ​യു​മി​ല്ല. ഇ​തെ തു​ട​ർ​ന്നാ​ണ് റാ​ന്നി റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​സ്ഥ​ല​ത്തെ​ത്തി​യ​ത്. കൂ​ട് സ്ഥാ​പി​ച്ച് കു​ര​ങ്ങി​നെ ആ​ക​ർ​ഷി​ക്കാ​ൻ അ​തി​ന​ക​ത്ത് പൈ​നാ​പ്പി​ൾ​വ​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ നി​തേ​ഷ്, എ​ഫ്. യേ​ശു​ദാ​സ​ൻ, അ​ജ​യ​കു​മാ​ർ, പി. ​സ​ഞ്ജു കു​മാ​ർ, പി.​ആ​ർ. സ​ജി, സ​മീ​പ​വാ​സി​ക​ളാ​യ സ​ജീ​വ്, മ​നോ​ജ് ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment