അതിരപ്പിള്ളി: കണ്ണൻകുഴിയിൽ കുരങ്ങിന്റെ പാകം ചെയ്ത ഇറച്ചിക്കറി സഹിതം രണ്ടുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കണ്ണൻകുഴി വടക്കുംതല ജോബിഷ്(29), ചെന്പുച്ചിറ വടക്കുംതല ജെയിംസ്(31) എന്നിവരെയാണ് കൊന്നക്കുഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.സുധീഷ് കുമാർ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 9.30ന് വനപാലകർ പട്രോളിംഗ് നടത്തിക്കൊണ്ടിരിക്കുന്പോൾ കണ്ണൻകുഴി പാലത്തിനു മുകളിൽ നിന്ന് രണ്ടു പേർ മദ്യപിക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് കൈവശമുണ്ടായിരുന്ന കുരങ്ങ് ഇറച്ചി പിടികൂടിയത്. വനത്തിൽ നിന്ന് പിടികൂടിയ കുരങ്ങിനെ കൊന്ന് വീട്ടിൽ വച്ച് പാകം ചെയ്ത് മദ്യപിക്കുകയായിരുന്നു ഇവർ.