കു​റ​വി​ല​ങ്ങാ​ട് അ​പ​ക​ട​ത്തിൽ മരിച്ചവരെ കാണാൻ മെഡിക്കൽ കോളജിലേക്ക് ജനപ്രവാഹം; നിർദേശങ്ങൾ നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും

ഗാ​ന്ധി​ന​ഗ​ർ: കു​റ​വി​ല​ങ്ങാ​ട് അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ച​ത​റി​ഞ്ഞു മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി പ​രി​സ​ര​ത്തേ​ക്ക് ജ​ന​പ്ര​വാ​ഹം. കോ​ട്ട​യം വേ​ളൂ​ർ ഉ​ള്ളാ​ട്ടി​പ്പ​ടി​യി​ൽ ത​ന്പി (68), ഭാ​ര്യ വ​ത്സ​ല (65) ഇ​വ​രു​ടെ മ​ക​ൻ പ്ര​വീ​ണി​ന്‍റെ ഭാ​ര്യ പ്ര​ഭ (46) പ്ര​ഭ​യു​ടെ മാ​താ​വ് ഉ​ഷ തോ​മ​സ് (62), പ്ര​ഭ​യു​ടെ മ​ക​ൻ അ​ർ​ജു​ൻ പ്ര​വീ​ണ്‍ (19) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ രാ​വി​ലെ എ​ട്ടി​നു പു​റ​ത്തെ​ടു​ത്തു. കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സും 8.30നു ​പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി പൂ​ർ​ത്തി​ക​രി​ച്ച് ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, സി​പി​എം ജി​ല്ല സെ​ക്ര​ട്ടി വി.​എ​ൻ. വാ​സ​വ​ൻ, കോ​ട്ട​യം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ അം​ഗം എം.​പി. സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

Related posts

Leave a Comment