നെടുങ്കണ്ടം: രാമക്കൽമേട്ടിലെ കുറവൻ – കുറത്തി ശിൽപ്പത്തിനു കൂട്ടായി മറ്റൊരു ശിൽപ്പംകൂടി തയാറാകുന്നു.സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാന്പൽ ശിൽപ്പമാണ് ഈമാസം അവസാനത്തോടെ ജനങ്ങൾക്കായി അനാച്ഛാദനം ചെയ്യുന്നത്. കുറവൻ – കുറത്തി ശിൽപ്പത്തിനുസമീപം വാച്ച്ടവറിന്റെ രൂപത്തിലാണ് വേഴാന്പൽ ചിറകുവിരിച്ചുനിൽക്കുന്നത്.
ഡിടിപിസിയുടെ നേതൃത്വത്തിൽ 30 ലക്ഷം രൂപ ചിലവിൽ കെ.ആർ ഹരിലാലാണ് നിർമാണം.ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ട് വേരുകൾ പുറത്തേക്ക് ഉന്തിനിൽക്കുന്ന വൻമരവും അതിന്റെ മുകളിൽ ഇരിക്കുന്ന വേഴാന്പലുമാണ് ശിൽപ്പം.
ചുണ്ടുകളിൽ കടിച്ചുപിടിച്ചിരിക്കുന്ന ഒരു കുഞ്ഞു ചെടിയുമുണ്ട്. ഇതു പച്ചപ്പിലേക്കുള്ള പ്രതീക്ഷയാണെന്ന് ശിൽപി പറയുന്നു.