പാലക്കാട്: റോബിൻസണ് റോഡിൽ താമസിക്കുന്ന സ്വകാര്യ ആശുപത്രി ഡോക്ടറുടെ വീട്ടിൽ നിന്നും രണ്ടു ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ പ്രതി വലയിലായി.
മുവാറ്റുപുഴ, പായിപ്രം സ്വദേശി ജലീൽ വീരാൻകുഞ്ഞ് എന്ന കുരിശ് ജലീലിനെയാണ് (63) പാലക്കാട് സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് ജില്ലാ ആശുപത്രി പരിസരത്തുനിന്നുമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റു ചെയ്തത്.
പിടികൂടുന്പോൾ പ്രതിയുടെ പക്കൽ ഉണ്ടായിരുന്ന 66000 രൂപയും, മോഷണമുതലുപയോഗിച്ച് വാങ്ങിയ 78000 രൂപയുടെ ആഡംബര മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.
കുരിശു ജലീൽ വിവിധ ജില്ലകളിലായി നൂറിലധികം മോഷണക്കേസുകളിലെ പ്രതിയാണ്. ക്രിസ്ത്യൻ ദേവാലയങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുള്ളത്.
അങ്ങനെയാണ് കുരിശു ജലീൽ എന്ന പേരു ലഭിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് സൗത്ത് സബ് ഇൻസ്പെക്ടർമാരായ ആർ. രഞ്ജിത്ത്, എ.കെ. ശ്രീജിത്ത്, എസ് സിപിഒ മാരായ രമേഷ്, പ്രദീപ് കുമാർ, ആർ. കിഷോർ, സിപിഒ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.