കൊച്ചുവേളി: തിരുവനന്തപുരം കൊച്ചുവേളിയിൽ മധ്യവയസ്കനെ മർദ്ദിച്ച് കൊലപ്പെടുത്തി. കൊച്ചുവേളി സ്വദേശി കുരിശപ്പൻ (എറിക്ക്-52) ആണ് മരിച്ചത്. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കൊലപാതക കാരണം അറിവായിട്ടില്ല. നേരത്തെ, കുരിശപ്പനും നാട്ടുകാരിൽ ചിലരും വാക്കുതർക്കം നടന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരത്ത് മധ്യവയസ്കൻ മർദനമേറ്റ് മരിച്ചു; സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ
