ഭർത്താവ് കുർക്കുറേ വാങ്ങി നൽകാത്തതിനെ തുടർന്ന് വിവാഹമോചനത്തിനൊരുങ്ങി യുവതി. ഉത്തർപ്രദേശിലാണ് സംഭവം. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. വിവാഹം കഴിഞ്ഞ നാൾ മുതൽ പതിവായി കുർക്കുറേ വാങ്ങി നൽകണമെന്ന് യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു.
എന്നാൽ ഭാര്യയ്ക്ക് കുർക്കുറേ സ്ഥിരമായി കഴിച്ച് ആസക്തി വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഭർത്താവ് കുർക്കുറേ വാങ്ങാതെ ഒരു ദിവസം വീട്ടിലെത്തി. ഇതിനെച്ചൊല്ലി രണ്ടുപേരും തമ്മിൽ വഴക്കിടുകയും ചെയ്തു.
തുടർന്ന് ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ യുവതി പോലീസിനെ സമീപിച്ചു. വിവാഹമോചനം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വീട് വിട്ടിറങ്ങിയത് ഭർത്താവ് മർദിച്ചതിനെ തുടർന്നാണെന്നാണ് യുവതിയുടെ ആരോപണം.
വിവാഹമോചനം ആവശ്യപ്പെട്ട് ആഗ്രയിലെ ഷാഹ്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. തുടർന്ന് ദമ്പതിമാരെ പോലീസ് കൗണ്‍സിലിംഗിന് അയച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.