സാ​യ് പ​ല്ല​വി​യു​ടെ ഹൊ​റ​ർ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്ത് വി​ട്ടു

kuru

അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ന്‍റെ പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് സാ​യ് പ​ല്ല​വി. സാ​യ് ത​മി​ഴി​ൽ നാ​യി​ക​യാ​വു​ന്ന പു​തി​യ സി​നി​മ​യാ​ണ് ക​രു. എ.​എ​ൽ. വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തുവി​ട്ടു. സാ​യ് പ​ല്ല​വി ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂടെ​യാ​ണ് പോ​സ്റ്റ​ർ പു​റ​ത്ത് വി​ട്ട​ത്. നാ​ഗ ശൈ​ര്യ​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്.

ക​രു എ​ന്ന് പ​റ​ഞ്ഞാ​ൽ പി​റ​ക്കാ​തെ പോ​യ കു​ഞ്ഞ് എ​ന്നാ​ണ് അ​ർ​ഥം. പേ​ര് പ​റ​യു​ന്ന​ത് പോ​ലെ ത​ന്നെ സി​നി​മ ഒ​രു ഹൊ​റ​ർ ചി​ത്ര​മാ​ണെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന വാ​ർ​ത്ത​ക​ളി​ൽ പ​റ​യു​ന്ന​ത്. മ​ല​യാ​ള​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച സാ​യി ഈ ​ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ലേ​ക്കും കാ​ലെ​ടു​ത്തു വ​ച്ചി​രി​ക്കു​ക​യാ​ണ്.

ചി​ത്രം ത​മി​ഴി​ലും തെ​ലു​ങ്കി​ലും റി​ലീ​സ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പോ​സ്റ്റ​ർ ഫേ​സ്ബു​ക്കി​ലു​ടെ പ്ര​ഭു​ദേ​വ​യും പ​ങ്കുവ​ച്ചി​രി​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ ആ​ദ്യ ലു​ക്ക് പു​റ​ത്ത് വ​ന്ന​തി​ൽ താ​ൻ സ​ന്തോ​ഷി​ക്കു​കയാണെ​ന്നും എ.​എ​ൽ. വി​ജ​യ്, സാ​യ് പ​ല്ല​വി, നാ​ഗ ശൈ​ര്യ എ​ന്നി​വ​ർ​ക്ക് ആ​ശം​സ​ക​ളും നേ​ർ​ന്ന കൊ​ണ്ടാണു പ്രഭു​ദേ​വ പോ​സ്റ്റ​ർ പ​ങ്കു​വച്ചിരിക്കു​ന്ന​ത്

Related posts