പാന്പാടി: പട്ടാപ്പകൽ നടുറോഡിലിറങ്ങി ബേക്കറിയിൽ കയറിയ കുറുക്കനെ ഓട്ടോതൊഴിലാളികൾ പിടിച്ചുകെട്ടി വനംവകുപ്പിനു കൈമാറി.
ഇന്നലെ രാവിലെ പാന്പാടി ബസ് സ്റ്റാൻഡിനു സമീപമുള്ള ന്യൂ സ്വീറ്റ് ബേക്കറിയിലേക്കാണു കുറുക്കൻ കയറിയത്.
തുടർന്നാണ് കുറുക്കനെ പിടികൂടിയത്. വനംവകുപ്പിൽ അറിയിച്ചതിനെത്തുടർന്ന് അവർ കൂടുമായി വന്ന് കുറുക്കനെ ഫോറസ്റ്റ് ഓഫീസിലേക്കു കൊണ്ടുപോയി.
പാന്പാടിയിലും സമീപ സ്ഥലങ്ങളിലും കുറുക്കന്റെയും കാട്ടുപന്നിയുടെയും ശല്യം വർധിച്ചതായി നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു.
കുറുക്കന്റെ അക്രമണത്തിൽ സൗത്ത് പാന്പാടിയിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വെള്ളൂർ കാട്ടാംകുന്ന്, പൊടിമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപന്നി പകൽ നാട്ടിലിറങ്ങി കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു.
പാന്പാടി, മീനടം, പൊൻകുന്നം പ്രദേശങ്ങളിൽ കുറുക്കന്റെ ശല്യം രൂക്ഷമാണന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലന്ന് ആക്ഷേപമുണ്ട്.