തൃശൂർ: കോർപറേഷൻ ഓഫീസിനുമുന്പിൽ കേരള സ്റ്റേറ്റ് ആഭരണ തൊഴിലാളികളുടെ ആത്മാഹുതി സമരം. സ്വർണാഭരണ നിർമാണ മേഖല തകർക്കുന്ന രീതിയിൽ ആവിഷ്കരിച്ചിരിക്കുന്ന ഗൂഢ പദ്ധതിക്കെതിരെയാണ് തൊഴിലാളികൾ കഴുത്തിൽ കയർ കെട്ടി ആത്മാഹുതി സമരം നടത്തിയത്.
കേരള സ്റ്റേറ്റ് ആഭരണ തൊഴിലാളി യൂണിയൻ – ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം ആഭരണ തൊഴിലാളി ക്ഷേമ ബോർഡ് മുൻ ചെയർമാൻ സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് രാജേഷ് തിരുത്തോളി, ഇ. ഉണ്ണികൃഷ്ണൻ, കെ.ആർ. ശ്രീനിവാസൻ, മനോജ് മച്ചാട്, ജയരാജ് വല്ലച്ചിറ, യു. ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.