പ്ര​ള​യം തൂ​ത്തെ​റി​ഞ്ഞ കാ​ർ​ഷി​ക​മേ​ഖ​ല​യെ തി​രി​ച്ചു​പി​ടി​ക്കാ​ൻ  കു​റു​മ​ശേ​രി​യി​ലെ വ​നി​ത​ക​ൾ  തെ​ങ്ങു ക​യറും, ട്രാ​ക്ട​റും ഓ​ടി​ക്കും;  എന്തിനും തയാറായ വനിതാക്കൂട്ടായ്മയുടെ പ്രവർത്തനം ഇങ്ങനെ…

കൊ​ച്ചി: പ്ര​ള​യം തൂ​ത്തെ​റി​ഞ്ഞ കാ​ർ​ഷി​ക​മേ​ഖ​ല​യെ തി​രി​ച്ചു​പി​ടി​ക്കാ​ൻ പാ​ട​ത്തേ​ക്കി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണു കു​റു​മ​ശേ​രി​യി​ലെ വ​നി​ത​ക​ൾ. കൃ​ഷി​പ്പ​ണി​ക​ളി​ൽ പ​രി​ജ്ഞാ​ന​മി​ല്ലെ​ങ്കി​ലും എ​ല്ലാം പ​ഠി​ക്കാ​ൻ ത​യാ​റാ​യാ​ണ് ഇ​വ​രു​ടെ പു​റ​പ്പാ​ട്. തെ​ങ്ങു​ക​യ​റാ​ൻ വ​രെ റെ​ഡി. യ​ന്ത്ര​ങ്ങ​ൾ ത​ന്നു സ​ഹാ​യി​ച്ചാ​ൽ തെ​ങ്ങ് ക​യ​റു​ക മാ​ത്ര​മ​ല്ല ഞാ​റു ന​ടാ​നും നെ​ല്ല് കൊ​യ്യാ​നും ട്രാ​ക്ട​ർ ഓ​ടി​ക്കാ​നും ഇ​വ​ർ ത​യാ​റാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ മ​ഹി​ളാ കി​സാ​ൻ ശാ​ക്തീ​ക​ര​ണ്‍ പ​രി​യോ​ജ​ന പ്ര​കാ​രം എ​ല്ലാ​വ​രും പ​രി​ശീ​ല​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.അ​ടി​തെ​റ്റി​യ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ താ​ളം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നൊ​പ്പം തൊ​ഴി​ൽ​ര​ഹി​ത​രാ​യ വ​നി​ത​ക​ൾ​ക്കു വ​രു​മാ​ന​മാ​ർ​ഗ​വും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം, ഞാ​റു​ന​ടീ​ൽ യ​ന്ത്രം, കൊ​യ്ത്തു യ​ന്ത്രം, ട്രാ​ക്ട​ർ എ​ന്നി​വ പ​രി​ശീ​ലി​പ്പി​ക്കു​ക​യാ​ണ് ആ​ദ്യം. തു​ട​ർ​ന്നു 10 പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ക്കും.

സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും കൃ​ഷി​പ്പ​ണി​ക​ൾ ചെ​യ്യു​ക. ഇ​തി​ൽ 60 ശ​ത​മാ​നം തു​ക അം​ഗ​ങ്ങ​ൾ​ക്കു കൂ​ലി​യാ​യി ല​ഭി​ക്കും. 40 ശ​ത​മാ​നം യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വി​നും. പ്ര​ള​യ ബാ​ധി​ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ’പു​ണ്യം’ സം​ഘ​ട​ന പ​ച്ച​ക്ക​റി​ക്കൃ​ഷി ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് ന​ൽ​കു​ന്നു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​രി​ട്ടും പ​ണം ന​ൽ​കു​ന്നു. ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യാ​ണു പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് ആ​സ്ഥാ​ന​മാ​യ വു​മ​ണ്‍​സ് വെ​സ്റ്റ് ഫെ​ഡ​റേ​ഷ​ൻ ലേ​ബ​ർ ബാ​ങ്ക് എ​ന്ന കാ​ർ​ഷി​ക സം​ഘ​ട​ന​യാ​ണു കു​റു​മ​ശേ​രി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ 20 യു​വ​തി​ക​ൾ പ​രി​ശീ​ല​നം തേ​ടു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ആ​ദ്യ അ​റി​യി​പ്പി​ൽ ത​ന്നെ പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്നു ടീം ​ലീ​ഡ​ർ ഉ​ഷ ബാ​ബു​രാ​ജ് പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച​തു മാ​ത്ര​മ​ല്ല ത​രി​ശു കി​ട​ക്കു​ന്ന മു​ഴു​വ​ൻ ഭൂ​മി​യി​ലും കൃ​ഷി ചെ​യ്യു​മെ​ന്നും ഉ​ഷ പ​റ​യു​ന്നു.

പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ പാ​റ​ക്ക​ട​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. പ​റ​ന്പി​ലെ കൃ​ഷി​പ്പ​ണി​ക​ൾ കൂ​ടാ​തെ വീ​ടു​ക​ളി​ലെ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും യു​വ​തി​ക​ളെ പ്രാ​പ്ത​രാ​ക്കും. ഗ്രോ​ബാ​ഗാ​ണു വീ​ടു​ക​ളി​ൽ ന​ൽ​കു​ന്ന​ത്. കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 30 ഏ​ക്ക​റി​ൽ കൃ​ഷി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ് ഉ​ള്ള​വ​രെ​യാ​ണു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts