തളിപ്പറമ്പ്: പഞ്ചായത്ത് അധികൃതര്‍ കുറുമാത്തൂരിലെ രാജീവ് ദശലക്ഷം കോളനിയെ അവഗണിക്കുന്നുവെന്നാരോപണം. ഇവിടെ താമസിക്കുന്നവരില്‍ ഏറിയ പങ്കും നിര്‍ധനരും രോഗികളുമായിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഒരു സഹായവും ലഭിക്കുന്നില്ലെന്നാണ് കോളനിക്കാര്‍ ആരോപിക്കുന്നത്. ഇരുപത് വര്‍ഷം മുമ്പ് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചു നല്കിയ 40 വീടുകളിലെ ഇപ്പോഴത്തെ താമസക്കാരാണ് പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുന്നൂറിലേറെ പേരാണ് 40 വീടുകളിലായി കഴിയുന്നത്.
ചോര്‍ന്നൊലിക്കുന്ന മുഴുവന്‍ വീടുകളും താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. വീടുകളുടെ കോണ്‍ക്രീറ്റ് ഇളകി വീണ് അപകടാവസ്ഥയിലായിരിക്കുകയാണ്. മഴക്കാലമെത്തിയതോടെ ചില വീടുകളില്‍ 2000 രൂപ വിലയുളള പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി പുതച്ചിരിക്കുകയാണ്.
ഷീറ്റ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ബാക്കി വീടുകളുടെ ഉള്‍വശം മുഴുവന്‍ മഴ പെയ്താല്‍ വെളളക്കെട്ടില്‍ നിറയുകയാണ്. വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് അധികാരികള്‍ക്കും നിരവധി തവണ അപേക്ഷകള്‍ നല്‍കിയെങ്കിലും ഒരു സഹായവും ഉണ്ടായില്ലെന്നാണ് കോളനിയിലെ താമസക്കാര്‍ പറയുന്നത്.
മിക്ക വീടുകളിലും കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നതിനാല്‍ തുണി വലിച്ചു കെട്ടിയാണ് കഴിഞ്ഞു കൂടുന്നത്. കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് അടര്‍ന്ന് വീണപ്പോള്‍ ഭാഗ്യം കൊണ്ടാണ് കുട്ടികള്‍ രക്ഷപ്പെട്ടതെന്നും ഇവര്‍ പറയുന്നു. മൂന്നും ആറും മാസം പ്രായമുള്ള കുട്ടികളും വൃക്കരോഗികളും ഹൃദയവാള്‍വിന് തകരാറുളളവരുമാണ് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ കഴിയുന്നവരിലേറെയും.
ഇവരില്‍ 12 വീട്ടുകാര്‍ മാത്രമാണ് ബിപിഎല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളളത്. 2004 ല്‍ ഇവര്‍ക്ക് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും കക്കൂസ് ടാങ്ക് നിര്‍മ്മിക്കുന്നതിനായി 2000 രൂപ നല്‍കിയതാണ് ആകെ ലഭിച്ച സഹായം. തങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ച് പോകുമ്പോള്‍ ഫണ്ടില്ലെന്നു പറയുന്നവര്‍ക്ക് കോളനിയുടെ പുറത്ത് ബഡ്സ് സ്കൂള്‍, ആശുപത്രി, വഴിയോര വിശ്രമകേന്ദ്രം എന്നിവ നിര്‍മ്മിക്കുന്നതിന് എവിടെ നിന്നാണ് ഫണ്ട് ലഭിക്കുന്നതെന്ന് ഇവര്‍ ചോദിക്കുന്നു.
ആരും ആശ്രയത്തിനില്ലാതെ ആത്മഹത്യചെയ്യുകയാണോ തങ്ങള്‍ വേണ്ടതെന്നും കോളനിക്കാര്‍ അധികൃതരോട് ചോദിക്കുകയാണ്. എന്നാല്‍ പഞ്ചായത്ത് കോളനിയിലെ വീടുകള്‍ അനുവദിച്ചവരാരും തന്നെ ഇപ്പോളവിടെ താമസക്കാരായി ഇല്ലെന്നും, വീട് അനുവദിച്ചവര്‍ വില്‍പ്പന നടത്തിയതിനാല്‍ യഥാര്‍ത്ഥ അവകാശികള്‍ ആരെന്ന് കണ്ടെത്തിയാല്‍ മാത്രമേ സഹായം നല്‍കാനാവൂ എന്ന് കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി.നാരായണന് പറഞ്ഞു. ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.