പത്തനാപുരം : കുരുമുളക് വിലയില്‍ വന്‍ ഇടിവ്.കര്‍ഷകര്‍ ദുരിതത്തില്‍. കഴിഞ്ഞ വര്‍ഷം ഇതെ സമയം കിലോയ്ക്ക് 650 രൂപയാണ്. ഇത്തവണ അത് 300 ആയി കുറഞ്ഞു. പ്രതിമാസം 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഇത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.കർണാടകത്തിലും തമിഴ്നാട്ടിലും വിളവെടുപ്പ് തുടങ്ങിയതാണ് വിലയിടിവിനു കാരണമെന്ന് മൊത്ത വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിന് പുറമെ ഗുണമേന്മ കുറഞ്ഞ വിയറ്റ്നാം മുളക് വന്‍ തോതില്‍ വിപണിയിലേക്ക് എത്തുന്നുണ്ട്.കാലാവസ്ഥയിലുണ്ടായ വ്യതിയാനവും കേരളത്തിലുണ്ടായ പ്രളയവുമെല്ലാം കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുമ്പോഴാണ് ഇറക്കുമതിയും തകൃതിയായി നടക്കുന്നത്.ഉത്പാദനം കുറയുമ്പോൾ പതിവായി നടക്കുന്ന വിലക്കയറ്റവും ഉണ്ടായില്ല.
ഇറക്കുമതി മുളകിന് കുറഞ്ഞ വില നിശ്ചയിച്ച സർക്കാർ നടപടി കർഷകർക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല.കൃഷി വകുപ്പുകള്‍ വഴി കുരുമുളക് കൃഷിയ്ക്ക് സഹായങ്ങളൊന്നും ലഭിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നുണ്ട്.കുരുമുളക് വില തുടർച്ചയായി ഇടിയുന്നത് കർഷക സമൂഹത്തിന് കനത്ത തിരിച്ചടിയാകും.