എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ കുറുനരി കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു.
നെല്ലുവായ് കാരേങ്ങൽ വീട്ടിൽ മനാഫ് (40), മങ്ങാട് സ്വദേശി ബാലൻ(52 ) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 9:30 യോടെ എരുമപ്പെട്ടി പഴവൂർ റോഡിന് സമീപം വ്യാപാര ഭവനു മുന്നിൽ വെച്ചാണ് അപകടം സംഭവിച്ചത്.
നെല്ലുവായിൽ നിന്നും പന്നിത്തടത്തുള്ള ഷോപ്പിലേക്ക് പോവുകയായിരുന്ന മനാഫ് ഓടിച്ചിരുന്ന ബൈക്കിനു കുറുകെ കുറുനരി ചാടുകയായിരുന്നു ബൈക്കിന്റെ നിയന്ത്രണം വിട്ട് മനാഫ് താഴേക്ക് തെറിച്ച് വീണു.
തലയ്ക്കും,വാരിയെല്ലിനും,തോളെല്ലിനും പരുക്കേറ്റിട്ടുണ്ട്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
പരിക്കേറ്റ മനാഫിനെയും ബാലനേയും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് തട്ടി സാരമായി പരിക്കേറ്റ കുറുനരിയെ എരുമപ്പെട്ടി വനപാലകർ അകമല വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചു.