ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ പിഴ.
ആറായിരം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിലവിൽ കാറുടമ പിഴ അടച്ചിട്ടില്ല.
നിയമപ്രകാരം പണം നൽകിയാണ് ഇത്തരത്തിൽ വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ചിത്രത്തിന്റെ പിആർ ടീം പറയുന്നു.
പാലക്കാട് ആർടിഒ ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡിൽ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാർ അവകാശപ്പെട്ടു.
എന്നാൽ അനുമതിക്കായുള്ള അപേക്ഷയും ഫീസും മാത്രമാണ് ഇവർ അടച്ചതെന്നാണ് റിപ്പോർട്ട്. ആർടിഒ ഇവർക്ക് അനുമതി നൽകിയിരുന്നില്ലത്രേ.
മാത്രമല്ല സ്വകാര്യ വാഹനത്തിൽ പരസ്യം പതിക്കാൻ നിയമപരമായി അനുവാദമില്ല. കാറിനെതിരേ വ്ലോഗർമാരും രംഗത്ത് എത്തിയിരുന്നു.