പരാതികള്‍ പരിഹരിക്കാന്‍ പുതിയ ഫോര്‍മൂല! ഓട്ടോറിക്ഷയില്‍ എത്തിയ അക്രമിസംഘം ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറെ കല്ലെറിഞ്ഞു വീഴ്ത്തി; കുറുപ്പന്തറയില്‍ നടന്ന സംഭവം പോലീസ് പരിഹരിച്ചത് ഇങ്ങനെ…

ക​​ടു​​ത്തു​​രു​​ത്തി: ബ​​സ് ഓ​​ടി​​ക്കു​​ന്ന​​തി​​നി​​ടെ അ​​ക്ര​​മി​​സം​​ഘം ഡ്രൈ​​വ​​റെ ക​​ല്ലെ​​റി​​ഞ്ഞു വീ​​ഴ്ത്തി. സം​​ഭ​​വം സം​​ബ​​ന്ധി​​ച്ചു പോ​​ലീ​​സി​​ൽ ബ​​സു​​ട​​മ പ​​രാ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും പി​​ന്നീ​​ട് ന​​ട​​ന്ന മ​​ധ്യ​​സ്ഥ ച​​ർ​​ച്ച​​യി​​ൽ പ്ര​​ശ്ന​​ങ്ങ​​ൾ പ​​റ​​ഞ്ഞു തീ​​ർ​​ത്തു.

ക​​ല്ലേ​​റ് കൊ​​ണ്ടു​​ണ്ടാ​​യ ബ​​സ് ഡ്രൈ​​വ​​റു​​ടെ മു​​റി​​വ് ബ​​സി​​ൽ നി​​ന്ന് ഇ​​റ​​ങ്ങു​​ന്പോ​​ൾ താ​​ഴെ വീ​​ണു​​ണ്ടാ​​യ​​തെ​​ന്നാ​​യി മാ​​റുക​​യും ചെ​​യ്തു. മ​​ധ്യ​​സ്ഥ ച​​ർ​​ച്ച​​യി​​ൽ ക​​ല്ലെ​​റി​​ഞ്ഞ സം​​ഘം ഡ്രൈ​​വ​​ർ​​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി മ​​ധ്യസ്ഥ​​ർ നി​​ശ്ച​​യി​​ച്ച തു​​ക ന​​ൽ​​കാ​​ൻ ത​​യാ​​റാ​​യ​​തോ​​ടെ കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം ര​​മ്യ​​മാ​​യി പ​​രി​​ഹ​​രി​​ച്ചു. സം​​ഭ​​വം സം​​ബ​​ന്ധി​​ച്ച് ഇ​​രു​​കൂ​​ട്ട​​ർ​​ക്കും പ​​രാ​​തി​​യി​​ല്ലാ​​ത്ത​​തി​​നാ​​ൽ കേ​​സെ​​ടു​​ക്കാ​​നാ​​വി​​ല്ലെ​​ന്ന് ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സും നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ചു.

പ​​രാ​​തി​​ക​​ൾ ഉ​​ണ്ടാ​​കു​​ന്പോ​​ൾ പ​​രി​​ഹ​​രി​​ക്കാ​​ൻ പു​​തി​​യ ഫോ​​ർ​​മൂ​​ല​​യാ​​ണ് രൂ​​പപ്പെട്ടി​​രി​​ക്കു​​ന്ന​​ത്. ബ​​സ് സ്റ്റോ​​പ്പി​​ൽ നി​​ർ​​ത്തി യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റി​​യി​​റ​​ക്കു​​ന്ന​​തി​​നി​​ടെ ബ​​സ് ജീ​​വ​​ന​​ക്കാ​​രു​​മാ​​യി ഉ​​ണ്ടാ​​യ ത​​ർ​​ക്കത്തെത്തു​​ട​​ർ​​ന്നാണ് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ പി​​ന്തു​​ട​​ർ​​ന്നെ​​ത്തി​​യ സം​​ഘം ബ​​സ് ഡ്രൈ​​വ​​റെ മ​​ർ​​ദി​​ച്ച​​താ​​യി പ​​രാ​​തി ഉ​​ണ്ടാ​​യ​​ത്. ബു​​ധ​​നാ​​ഴ്ച വൈ​​കൂ​​ന്നേ​​രം ആ​​റോ​​ടെ കു​​റു​​പ്പ​​ന്ത​​റ റെ​​യി​​ൽ​​വേ ഗേ​​റ്റി​​ന് സ​​മീ​​പ​​മാ​​ണ് സം​​ഭ​​വം ന​​ട​​ന്ന​​ത്. കു​​റു​​പ്പ​​ന്ത​​റ ബ​​സ് സ്റ്റോ​പ്പി​ൽ നി​​ർ​​ത്തി യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റി​​യി​​റ​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ളാ​​യ ചി​​ല​​ർ ബ​​സ് ജീ​​വ​​ന​​ക്കാ​​രു​​മാ​​യി ത​​ർ​​ക്ക​​മു​​ണ്ടാ​​യ​​ത്.

തു​​ട​​ർ​​ന്ന് ബ​​സ് മു​​ന്നോ​​ട്ടെ​​ടു​​ത്ത് പോ​​യെ​​ങ്കി​​ലും റെ​​യി​​ൽ​​വേ ഗേ​​റ്റ് അ​​ട​​ച്ചി​​ട്ടി​​രു​​ന്ന​​തി​​നാ​​ൽ നി​​ർ​​ത്തി​​യി​​ടേ​​ണ്ടി വ​​ന്നു. ഈ ​​സ​​മ​​യം ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ പി​​ന്തു​​ട​​ർ​​ന്ന് എ​​ത്തി​​യ അ​​ക്ര​​മി​​ക​​ൾ ബ​​സി​​ൽ ക​​യ​​റി ഡ്രൈ​​വ​​റെ മ​​ർ​​ദി​​ക്കു​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ബ​​സു​​ട​​മ ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​ദേ​​ശി ഷി​​ബി ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.

ബ​​സ് ഡ്രൈ​​വ​​ർ കാ​​ണ​​ക്കാ​​രി സ്വ​​ദേ​​ശി അ​​നീ​​ഷി(42)നാ​​ണ് മ​​ർ​​ദന​​മേ​​റ്റ​​ത്. അ​​നീ​​ഷി​​നെ മ​​ർ​​ദി​​ക്കു​​ന്ന​​തു ക​​ണ്ട് യാ​​ത്ര​​ക്കാ​​ർ ബ​​ഹ​​ളം വ​​ച്ച​​തി​​നെത്തു​​ട​​ർ​​ന്ന് അ​​ക്ര​​മി സം​​ഘം പിൻവാങ്ങുക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​റ​​യു​​ന്നു. ഇ​​തി​​നി​​ടെ ഇ​​വ​​രി​​ലൊ​​രാ​​ൾ ഡ്രൈ​​വ​​ർ​​ക്കു നേ​​രേ ക​​ല്ലെ​​റി​​ഞ്ഞു. ക​​ല്ല് നെ​​റ്റി​​യി​​ൽ കൊ​​ണ്ട് ഡ്രൈ​​വ​​ർ ബോ​​ധം കെ​​ട്ടു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

ഡ്രൈ​​വ​​ർ ബോ​​ധം കെ​​ട്ട് വീ​​ണ​​തോ​​ടെ ബ​​സ് നി​​യ​​ന്ത്ര​​ണം വി​​ട്ട് പിറ​​കോ​​ട്ടുരു​​ണ്ട് പി​​ന്നി​​ലു​​ണ്ടാ​​യി​​രു​​ന്ന കാ​​റി​​ലി​​ടി​​ച്ചു. സം​​ഭ​​വ​​ത്തത്തുട​​ർ​​ന്ന് കു​​റു​​പ്പ​​ന്ത​​റ-​​ക​​ല്ല​​റ റോ​​ഡി​​ൽ മു​​ക്കാ​​ൽ മ​​ണി​​ക്കൂ​​റോ​​ളം ​​ഗ​​താ​​ഗ​​തം ത​​ട​​സപ്പെ​​ട്ടു. ഡ്രൈ​​വ​​റെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് കൊ​​ണ്ടുപോ​​യ​​തി​​നെ ത്തുട​​ർ​​ന്ന് ബ​​സി​​ന്‍റെ ട്രി​​പ്പ് മു​​ട​​ങ്ങി.

Related posts