കടുത്തുരുത്തി: കുറുപ്പന്തറ കടവില്‍ നിയന്ത്രണംവിട്ട് തോട്ടിലേക്കു മറിഞ്ഞ ഓട്ടോറിക്ഷയിലെ ഡ്രൈവറെയും രണ്ടു യാത്രക്കാരെയും രക്ഷിച്ച മനു ജോസഫിനെയും സഹോദരന് ഫാ. മനോജ് ജോസഫിനെയും തോമസ് ചാഴികാടന് എംപി ആദരിച്ചു.
പഞ്ചായത്ത് മെമ്പര്‍ എത്സമ്മ ബിജുവും സന്നദ്ധ സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് തോമസ് ചാഴികാടന് എംപി മൊമന്റോ നല്കി ഇരുവരെയും ആദരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിയും ഇരുവരെയും ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പുത്തന്‍ കാലാ, കെ.സി. മാത്യു, ബിജു മറ്റപ്പള്ളി, തോമസ് അരയത്ത്, ജോണ്‍ അബ്രഹാം, ജോര്‍ജുകുട്ടി കാറുകുളം, പഞ്ചായത്ത് മെമ്പര്‍മാരായ ബിജു സെബാസ്റ്റ്യന്‍, ആന്‍സി സിബി, മഞ്ചു അനില്‍, ആനിയമ്മ ജോസഫ്, പ്രത്യുക്ഷ സുര, മിനി സാബു, സാലിമോള്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.