ചെങ്ങന്നൂർ : ആയിരക്കണക്കിന് മാസ്കുകളും സാനിറ്റൈസർ ഫുട്ട് കൺട്രോൾ സ്റ്റാൻഡുകൾ, നഗരത്തിലെ ഓട്ടോ റിക്ഷകളിൽ സേഫ്റ്റി പാർട്ടീഷൻ അടക്കം അഞ്ചുലക്ഷത്തോളം രൂപയുടെ സന്നദ്ധ പ്രവർത്തനമാണ് ചന്ദ്രാശേഖര കുറുപ്പ് എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വ്യാപാരി ശക്തി കുറുപ്പ് ചേട്ടൻ നടത്തിയത്.
ആയിരത്തിൽപ്പരം സ്ത്രീകൾക് സൗജന്യ തയ്യൽപഠനം, ബാഗ് നിർമാണം, കൂണ് കൃഷിപരിശീലനം, നിർധനർക്ക് 57പശുക്കൾ അടക്കം നൽകിയുള്ള ഇദ്ദേഹത്തിന്റ പ്രവർത്തനങ്ങളെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര നേരിട്ട് എത്തി ആദരിച്ചു.
ചെങ്ങന്നൂരിലെ എല്ലാം ഗവണ്മെന്റ് സ്ഥാപങ്ങളുടെ മുന്നിലും സ്വന്തമായി രൂപ കല്പന ചെയ്ത സ്റ്റാൻഡും നോട്ടുകൾ ശുദ്ധീകരിക്കുന്ന സംവിധാനവും ഒരുക്കിയും റീഫിൽ ചെയ്തും കൊടുക്കുന്നു.
ചെങ്ങന്നൂരിലെ തിരക്കുള്ള പ്രദേശങ്ങളിൽ സ്ഥാപിക്കാനുള്ള സ്റ്റാൻഡ് കേരളാ വ്യാപാരി വ്യവസായി ഏകോപന സമതി ചെങ്ങന്നൂർ യൂണിറ്റ് ജനറൽ സെക്രട്ടറി അനസ് പൂവലം പറന്പിനു കൈ മാറി.
യൂണിറ്റ് പ്രസിഡന്റ് ജേക്കബ് വി. സ്കറിയ, ട്രഷറർ ആനന്ദ് ഐശ്വര്യ , അലക്സ് ഏറ്റു വള്ളിൽ, രഞ്ജിത് ഖാദി എന്നിവർ അനൂപ് അഭിനന്ദനങ്ങൾ അറിയിച്ചു.