കുറുപ്പിലെ ചാര്‍ലിയെ അവതരിപ്പിക്കാന്‍ തീരുമാനിക്കാന്‍ കുറച്ച് കാരണങ്ങളുണ്ടായിരുന്നു എനിക്ക്. ശ്രീനാഥ് രാജേന്ദ്രന് എന്നോട് തിരക്കഥ പറഞ്ഞപ്പോള്‍ തന്നെ അതെന്നെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു.
സ്ക്രീനില്‍ വളരെ കുറച്ചു സമയമേ ഉള്ളൂ എങ്കിലും, ഇത്രയും വലിയ സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് എന്നെ സംബന്ധിച്ച് വൈകാരികപരമായും വെല്ലുവിളിയായിരുന്നു.
എന്ത് സാഹചര്യത്തിലൂടെയായിരിക്കും ചാക്കോ അന്ന് രാത്രി കടന്ന് പോയിട്ടുണ്ടാവുക എന്ന് താന്‍ ആലോചിച്ചിരുന്നു. അത് ഒരു പരിധി വരെ സ്വയം അനുഭവിക്കുന്ന പോലെയായിരുന്നു. -ടോവിനോ തോമസ്