കന്നഡ താരം യാഷിനൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ച് നടൻ ദുൽഖർ സൽമാൻ. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് പിന്നാലെ ഇന്ത്യയിലാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്.
കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി മംഗലാപുരത്ത് എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്.
കുറുപ്പ്, റോക്കി ഭായിയെ കണ്ടുമുട്ടിയപ്പോൾ. മികച്ച മനുഷ്യൻ. താങ്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ബ്രോ. താങ്കളുടെ വിനയവും ആതിഥ്യമര്യാദയും മനസിലാക്കാൻ സാധിച്ചു.
ഞങ്ങളുടെ അടുത്ത ഷെഡ്യൂളിന് വീണ്ടും കാണുമെന്ന് പ്രതീക്ഷിക്കുന്നു. കെജിഎഫിലെ റോക്ക്സ്റ്റാർ റോക്കി ഭായിക്കായി കാത്തിരിക്കുന്നു. ദുൽഖർ കുറിച്ചു.