സിനിമയിൽ ഒരുപാട് കാലഘട്ടങ്ങൾ വന്നുപോകുന്നുണ്ട്. പല പ്രായത്തിലുള്ള ഗെറ്റപ്പുകളും കാണാം.
കുറുപ്പിനെക്കുറിച്ച് കേട്ട കഥകളും കുറച്ച് ഫിക്ഷനും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഥാപാത്രത്തിനോട് നീതി പുലർത്തിയേ തീരൂ.
പല കുപ്രസിദ്ധ കുറ്റവാളികളെയും എടുത്തുനോക്കിയാൽ അവർക്കൊരു വ്യത്യസ്ത സ്റ്റൈൽ തന്നെ ഉണ്ടാകും.
അത് ചിലപ്പോൾ ഹെയർ സ്റ്റൈലിലോ വസ്ത്രത്തിലോ ഒക്കെയാകും. എന്തായാലും കുറുപ്പിനെ ഒരുരീതിയിലും ഗ്ലോറിഫൈ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല.
ചിത്രീകരണം തുടങ്ങുന്നതിനു മുമ്പേ തന്നെ ചാക്കോയുടെ കുടുംബത്തെ സന്ദർശിക്കുകയും അനുവാദം ചോദിക്കുകയും ചെയ്തിരുന്നു.
-ദുൽഖർ സൽമാൻ