റിലീസ് ചെയ്യാനിരിക്കുന്ന എന്റെ സിനിമകള്‍ കാണാന്‍ മുമ്പൊരിക്കലും വാപ്പച്ചിയോട് ആവശ്യപ്പെട്ടിട്ടില്ല.
റിലീസ് ചെയ്ത ശേഷമാണ് വാപ്പച്ചിയും ഉമ്മച്ചിയും സിനിമ കാണാറുള്ളത്. കുറുപ്പ് ഞാന്‍ നിര്‍ബന്ധിച്ച് കാണിക്കുകയായിരുന്നു. അതിന് കാരണമുണ്ട്.
ചിത്രത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ വേണ്ടിയായിരുന്നു കാണാന്‍ പറഞ്ഞത്. അവരോടൊപ്പം ചിത്രം കാണാന്‍ എനിക്ക് കഴിഞ്ഞില്ല.
പക്ഷേ സിനിമ കണ്ട് കഴിഞ്ഞ ഉടനെ വാപ്പച്ചി എന്നെ വിളിച്ചു. ഇത് വലിയ സ്ക്രീനില്‍ കാണിക്കാന്‍ നോക്ക് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
ആ ശബ്ദത്തില്‍ വാപ്പച്ചിയുടെ മനസ്എനിക്ക് കാണാമായിരുന്നു. കുറുപ്പ് റിലീസാവുന്നതിന് മുമ്പ് എത്രയോ രാത്രി എനിക്ക് ഉറക്കം വരാതിരുന്നിട്ടുണ്ട്.
കുറുപ്പ് എന്ന സിനിമ റിലീസ് ചെയ്യാതെ ആരും കാണാതെ എവിടെയോ പോയി ഇല്ലാതാകുമെന്ന് വരെ ദുഃസ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്.
-ദുൽഖർ സൽമാൻ