മണ്ണാർക്കാട്: കുന്തിപ്പുഴയുടെ ഉത്ഭവ സ്ഥാനമായ പാത്രക്കടവ് കുരുത്തിച്ചാൽ ഭാഗത്ത് മഴക്കാലത്തുള്ള സന്ദർശകരുടെ വരവ് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാഴ്ചകൾ മനോ ഹരമാണെങ്കിലും വർഷകാലത്ത് അപകടങ്ങൾ ഏറെ പതിയിരി ക്കുന്ന ഇടമാണ് കുരുത്തിച്ചാൽ.
നിരവധി ജീവനുകൾ നഷ്ടപ്പെട്ട ഇടംകൂടിയാണിത്. സൈലന്റ് വാലി മലനിരകളിൽനിന്ന് പാറ ക്കെട്ടുകൾക്കിടിയിലൂടെ ആർത്തലച്ചുവരുന്ന വെള്ളത്തിന്റെ കാഴ്ചതന്നെയാണ് ഇവിടത്തെ ആകർഷണീയത.
എന്നാൽ കാലൊ ന്നുതെറ്റിയാൽ നിലയില്ലാ കയത്തിലേക്കും കുത്തൊഴുക്കി ലേക്കു മാണ് ആളുകൾ പതിക്കുക. രക്ഷാപ്രവർത്തനംപോലും ദുഷ്ക രമായ കുരുത്തിച്ചാൽ ഭാഗത്തേക്ക് അപകട മുന്നറിയിപ്പുകൾ അവഗണിച്ചാണ് ആളുകളുടെ വരവ്.
കഴിഞ്ഞദിവസങ്ങളിലായി നൂറിലധികംപേരാണ് കുരുത്തിച്ചാൽ കണ്ട് മടങ്ങിയിട്ടുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. തീരത്തെ പാറക്കെട്ടുകൾക്ക് മുകളിൽകയറിനിന്ന് മൊബൈലിൽ ചിത്രം പകർത്തിയും സെൽഫിയെടുത്തും ആസ്വദിക്കുന്നവരാണ് ഏറെയും.
യുവാക്കൾക്കുപുറമെ കുട്ടികളുമായി എത്തുന്ന കുടുംബങ്ങ ളും ഇക്കൂട്ടത്തിലുണ്ട്. കോവിഡിന്റെ തുടക്കസമയ ത്തുതന്നെ ഇവിടേക്ക് പഞ്ചായത്ത് സന്ദർശകർക്ക് പ്രവേശാനാനുമതി നിഷേധി ച്ചിരുന്നു. എന്നാൽ ഇപ്പോൾ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോ ടെയാണ് ആളുകളുടെ വരവും കൂടിയിട്ടുള്ളത്.
കുമരംപുത്തൂർ പഞ്ചായത്തിലെ മൈലാംപാടം ഭാഗത്താണ് കുരു ത്തിച്ചാൽ സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാടുനിന്നും എട്ടുകിലോ മീറ്റർ ദൂരമാണുള്ളത്. വനമേഖലയോടു ചേർന്നാണെങ്കിലും ഇവിടെ ഫോറസ്റ്റ് ചെക്ക്പോസ്റ്റോ പഞ്ചായത്തിന്റെ അറിയിപ്പുകേന്ദ്രങ്ങളോ ഇല്ല.
മഴപയ്താൽ നിമിഷങ്ങൾകൊണ്ടുതന്നെ മലയിൽനിന്നും വെള്ളം കുതിച്ചെത്തുന്ന കുരുത്തിച്ചാൽഭാഗം ഏറെ അപകടം പതിയിരിക്കുന്ന ഇടമാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടുവർഷം മുന്പ് ഇവിടം സന്ദർശിച്ച നവദന്പതികൾ അപകടത്തിൽപ്പെടുകയും ഭർത്താവിന്റെ ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു.
വെള്ളത്തിൽ വീണ നിരവധിപേർ ഭാഗ്യംകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് ഇവിടേക്കുള്ള സന്ദർശനം ഒഴിവക്കാൻ ഗ്രാമ പഞ്ചായ ത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് യൂത്ത് കോണ് ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജൻ ആന്പാടത്ത് ആവശ്യപ്പെട്ടു.