ഏറ്റുമാനൂർ: കുറുവാ സംഘത്തിന്റേതെന്ന പേരിൽ നവമാധ്യമ ങ്ങളിലൂടെ വ്യാജപ്രചരണം വ്യാപകമായതോടെ ജനം ഭീതിയിൽ. അതിരമ്പുഴ, നീണ്ടൂർ, കല്ലറ തുടങ്ങിയ പ്രദേശങ്ങളിലെത്തിയ തസ്കര ഭീകരരായ കുറുവാ സംഘത്തിന്റേതെന്ന പേരിലാണ് സിസി ടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാൽ എല്ലായിടത്തും പ്രചരിപ്പിക്കുന്നത് ഒരേ ദൃശ്യങ്ങളാണ്.
ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്ദസന്ദേശത്തിൽ പട്രോളിംഗിനിറങ്ങിയ പോലീസ് ജീപ്പിനു മുന്നിൽപ്പെട്ട കുറുവാ സംഘം ഓടി രക്ഷപ്പെട്ടതായും പറയുന്നുണ്ട്. വാട്സാപ് ഗ്രൂപ്പുകളിൽ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതോടെ ജനങ്ങൾ ഭീതിയിലാണ്. പലയിടത്തും വീടുകളിൽ ഉറക്കമിളച്ച് കാത്തിരിക്കുന്ന സ്ഥിതി വരെയായി.
എന്നാൽ പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളിൽ യാതൊരു വസ്തുതയുമില്ലെന്നും ഇത്തരത്തിൽ മോഷ്ടാക്കളെ കണ്ടതായി ആരും പരാതിപ്പെട്ടിട്ടില്ലെന്നും ഏറ്റുമാനൂർ പോലീസ് എസ്എച്ച്ഒ എ.എസ്. അൻസൽ പറഞ്ഞു. കേരളത്തിൽ ഇപ്പോൾ കുറുവാ സംഘത്തിന്റെ സാന്നിധ്യമില്ല. സംഘത്തിൽപ്പെട്ടവരെ പോലീസ് പിടികൂടിയാൽ മറ്റു സംഘാംഗങ്ങൾ മടങ്ങിപ്പോകുകയാണ് അവരുടെ രീതിയെന്ന് അദ്ദേഹം പറഞ്ഞു.
2021 ഡിസംബർ 26ന് അതിരമ്പുഴയിൽ ഏഴു വീടുകളിൽ കുറുവാ സംഘമെന്നു കരുതുന്ന മോഷ്ടാക്കളുടെ മോഷണശ്രമം നടന്നിരുന്നു. പോലീസും നാട്ടുകാരും ജാഗ്രത പുലർത്തിയതോടെ കുറുവാ സംഘം സ്ഥലം വിട്ടതായി പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ തുടർന്ന് ആഴ്ചകളോളം അതിരമ്പുഴ, ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ മോഷണ ശ്രമമെന്ന പേരിൽ വാർത്തകൾ തുടർച്ചയായി വന്നു.
കുറുവാ സംഘത്തിന്റേതെന്ന പേരിൽ വിവിധ സ്ഥലങ്ങളിൽനിന്നുള്ള സിസി ടിവി ദൃശ്യങ്ങൾകൂടി പ്രചരിക്കപ്പെട്ടതോടെ ജനം ഭീതിയിലായിരുന്നു.സാഹചര്യം മുതലെടുക്കാൻ രംഗത്തിറങ്ങിയ മയക്കുമരുന്നുസംഘങ്ങളും സാമൂഹ്യ വിരുദ്ധരുമാണ് സംഭവങ്ങൾക്കു പിന്നിലെന്നു കണ്ടെത്തിയ പോലീസ് ശക്തമായ നടപടി തുടങ്ങിയതോടെ പെട്ടെന്ന് പ്രശ്നം അവസാനിക്കുകയായിരുന്നു. ഇപ്പോൾ സിസി ടിവി ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്നതും സാമൂഹ്യവിരുദ്ധരോ മയക്കുമരുന്നു സംഘങ്ങളോ ആകാ