പാന്പാടി: പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി ഒടുവിൽ അഴിക്കുള്ളിൽ. കഴിഞ്ഞ ദിവസം പിടിയിലായ കോട്ടയം കൈപ്പുഴ സ്വദേശിയെ റിമാൻഡ് ചെയ്തു. കൈപ്പുഴ മുണ്ടാക്കൽ കുര്യ(61)നെയാണ് പാന്പാടി പോലീസിന്റെ നേത്വത്തിൽ പിടികൂടി ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.
വിവിധ ജില്ലകളിലെ നിരവധി പള്ളികൾ കേന്ദ്രീകരിച്ച് ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വിവിധ സ്റ്റേഷനുകളിൽ ഇരുപതോളം കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പാന്പാടി സിംഹാസന കത്തീഡ്രൽ പള്ളിയിൽ പട്ടാപ്പകൽ കതക് തകർത്ത് കയറി കയറി മോഷണം നടത്തിയ കേസിലാണ് ഇപ്പോൾ ഇയാൾ പിടിയിലായത്.
ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം എസ്എച്ച്ഒയു ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ വി.എസ്. അനിൽകുമാർ, കെ.കെ. രാജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.