കൊച്ചി: നാടിനെ നടുക്കിയ അപകടമാണ് ഇന്നലെ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ടെക് ഫെസ്റ്റിനിടെ സംഭവിച്ചത്. നാല് ദിവസമായി തുടരുന്ന ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ സമാപന ദിവസമായ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കോവിഡ് കാരണം കഴിഞ്ഞ മൂന്ന് വർഷമായി പരിപാടി നടത്തിയിരുന്നില്ല. സ്കൂള്‍ ഓഫ് എഞ്ചിനീയറിങിന്റെ ടെക്നിക്കല്‍ ഫെസ്റ്റായിരുന്നു.
ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടിയാണ് നടക്കാനിരുന്നത്. എന്നാൽ പരിപാടി കാണാൻ പുറത്തുനിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടകാരണമെന്ന് വി സി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്.
കോളേജിൽ നടന്ന ഫെസ്റ്റിൽ സമീപ കോളജുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട്. വിദ്യാർത്ഥികളെ പ്രോഗ്രാം തുടങ്ങുന്നതിന് മുൻപ് തന്നെ ഹാളിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ഇതു കൂടാതെ വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണുന്നതിനായി എത്തിയിട്ടുണ്ടായിരുന്നു.
പരിപാടി തുടങ്ങുന്ന സമയമായപ്പോൾ പുറത്തു കൂടി നിന്നവർ അകത്തേക്ക് കയറാൻ ശ്രമിച്ചു. പെട്ടെന്ന് മഴ പെയ്യുകയും ശേഷിക്കുന്ന ആളുകളും ഓഡിറ്റോറിയത്തിനുള്ളിലേക്ക് തള്ളി കയറി. ആ സമയം സ്റ്റെപ്പിൽ നിന്നിരുന്ന കുട്ടികൾ വീഴുകയും ബാക്കിയുള്ളവർ ഇവർക്കു മുകളിലൂടെ ചവിട്ടി കയറുകയുമായിരുന്നു.
പരിപാടി നടക്കുന്ന വിവരം പോലീസിനെ അറിയിച്ചിരുന്നു. എന്നാള്‍ ഇങ്ങനെയൊരു അപകടം ഉണ്ടാവുമെന്ന പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൊച്ചിന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന് പറഞ്ഞു.
അതേസമയം പരിപാടി നടത്തിയ സംഘാടകരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച് സംഭവിച്ചിട്ടുണ്ടെന്ന് കളമശ്ശേരി വാര്‍ഡ് കൗണ്‍സിലര്‍ പ്രമോദ് പറഞ്ഞു. പരിപാടിക്കിടെ നിന്ന കുട്ടികൾക്ക് വരെ ശ്വാസം മുട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.