വിവാഹ വാർഷിക ദിനത്തിൽ രസകരമായ കുറിപ്പുമായി തെന്നിന്ത്യൻ താരം ഖുശ്ബു. 2000 മാർച്ച് ഒന്പതിനാണ് നടനും സംവിധായകനുമായ സുന്ദർ സിയെ ഖുശ്ബു വിവാഹം കഴിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇരുപതു വർഷം നീണ്ട ദാന്പത്യത്തെപ്പറ്റി ഖുശ്ബു ട്വിറ്ററിൽ കുറിച്ചത്.
20 വർഷങ്ങളായി ഒന്നും മാറിയില്ല. ഇന്നും ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങൾ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു.
സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാൾ നിങ്ങൾ മാത്രമായിരിക്കും. അതാണ് നിങ്ങൾ. എന്റെ ശക്തികേന്ദ്രത്തിന് വിവാഹ വാർഷികാശംസകൾ- ഖുശ്ബു ട്വിറ്ററിൽ കുറിച്ചു.
സുന്ദർ സി-ഖുശ്ബു ദന്പതികൾക്ക് രണ്ട് പെണ്മക്കളാണുള്ളത്. അവന്തികയും അനന്തിതയും.