കുടുംബപ്രശ്നം ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരിപാടിക്കിടെ അവതാരകയായ നടി ഖുശ്ബുവിന്റെ പ്രവൃത്തി വിവാദത്തില്‍. തമിഴ് ചാനലിലെ നിജങ്കള്‍ എന്ന ഷോ നടത്തുന്നതിനിടയില്‍ നടി ഖുശ്ബു പരിപാടിയില്‍ പങ്കെടുത്തയാളുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ചീത്തവിളിക്കുന്നതാണ് വിവാദമായിരിക്കുന്നത്.
രംഗങ്ങളുടെ ഫോട്ടോ സഹിതം നല്കിക്കൊണ്ടാണു ചിലര്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇത്തരം പരിപാടികളില്‍ അവതാരകരായി എത്തുന്ന പല നടിമാര്‍ക്കും ഉപദേശം നല്‍കാനുള്ള അര്‍ഹത പോലുമില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.