സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുകയാണെങ്കിലും മിനിസ്ക്രീനില്‍ അവതാരകയുടെയും സീരിയല്‍ നായിക യുടെയും റോളില്‍ സജീവമായിരുന്നു ഖുശ്ബു. എന്നാല്‍, ഒരു പടി കൂടി കടന്ന് സീരിയല്‍ നിര്‍മാതാവിന്റെ റോള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് താരം. ഒരേസമയം നാലു ഭാഷകളില്‍ സീരിയല്‍ ഒരുക്കാനുള്ള തയാറെടുപ്പിലാ ണ് ഖുശ്ബു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ഒരേ സമയം ഖുശ്ബുവിന്റെ സീരിയല്‍ വരിക. തമിഴിലും തെലുങ്കിലും ചിത്രീകരിച്ച് കന്നഡയിലേക്കും മലയാള ത്തിലേക്കും മൊഴിമാറ്റിയാകും സീരിയല്‍ പ്രദര്‍ശിപ്പിക്കുകയെന്നാണ് ഖുശ്ബു പറയുന്നത്. നിലവില്‍ നന്ദിനി എന്ന തമിഴ് സീരിയല്‍ ഒരുക്കുന്ന തിരക്കിലാ ണ് താരം.
നിര്‍മാണം ഖുശ്ബു
