ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഖുശ്ബു വീണ്ടുമൊരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു. പവന് കല്യാണ്‍ നായകനാകുന്ന കുടുംബചിത്രത്തിലൂടെയാണ് ഖുശ്ബു തിരിച്ചുവരുന്നത്. കീര്‍ത്തി സുരേഷാണ് ഈ സിനിമയില്‍ നായികയായെത്തുന്നത്. പവന് കല്യാണിനൊപ്പം ഖുശ്ബു ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ത്രിവിക്രം ശ്രീനിവാസനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷമാണു താന്‍ ചെയ്യുന്നതെന്നും തെലുങ്ക് നന്നായി സംസാരിക്കാന്‍ അറിയാവുന്നതുകൊണ്ട് താന്‍ തന്നെയായിരിക്കും തന്റെ കഥാപാത്രത്തിനു ശബ്ദം നല്‍കുകയെന്നും ഖുശ്ബു വ്യക്തമാക്കി.