കൽപ്പറ്റ: രാഹുലിനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന മോദിക്ക് വയനാട്ടിൽ വരാൻ ധൈര്യമുണ്ടോയെന്ന് ഖുശ്ബുവിന്റെ വെല്ലുവിളി. വയനാട് തൊണ്ടർനാട് കുഞ്ഞോത്ത് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. മത്സരിക്കാൻ വന്നില്ലങ്കിൽ പ്രചാരണത്തിനെങ്കിലും വരണം.
അതിന് ധൈര്യം വേണം. പ്രചാരണത്തിന് പോലും വയനാട്ടിൽ വരാൻ മോദിക്ക് ധൈര്യമില്ലന്നും അവർ പറഞ്ഞു. നിരവിൽ പുഴയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ 25 കിലോ മീറ്റർ പിന്നിട്ട് പനമരത്ത് സമാപിച്ചു. തുറന്ന വാഹനത്തിൽ സഞ്ചരിച്ച അവരെ കാത്ത് രാത്രി വൈകിയും നൂറ് കണക്കിന് ആളുകളാണ് വഴിയരികിൽ നിന്നത്.
കോറോം, മക്കിയാട്, വെള്ളമുണ്ട പത്താം മൈൽ, വെള്ളമുണ്ട എട്ടേ നാൽ, തരുവണ ,നാലാം മൈൽ, കെല്ലൂർ, അഞ്ചുകുന്ന് എന്നിവിടങ്ങളിൽ ജനങ്ങളെ അഭിവാദ്യം ചെയത് രാഹുലിന് വേണ്ടി വോട്ട് അഭ്യർഥിച്ചു. വടക്കേ വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുതിയൊരു ആവേശം പകർന്നാണ് റോഡ് ഷോ അവസാനിച്ചത്.