പാലക്കാട്: സംസഥാനത്ത് ഏറ്റവും കൂടുതൽ കുഷ്ഠ രോഗികളുള്ളത് പാലക്കാട് ജില്ലയിലെന്ന് കണക്കുകൾ. ജില്ലാ ലെപ്രസി ഓഫീസർ ഡോ. ടി കെ അനൂപാണ് രോഗവിവരങ്ങൾ സ്ഥിരീകരിച്ചത്. പത്ത് ലക്ഷം ആളുകളിൽ ഒരാൾക്ക് രോഗബാധ എന്നതാണ് അനുവദനീയമായ സ്ഥിതി എന്നിരിക്കെ ജില്ലയിൽ ഇത് ഏഴുപേരിലാണ് കാണുന്നത്. രോഗം മൂലമുള്ള അംഗവൈകല്യ നിരക്കും ജില്ലയിൽ കൂടുതലാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിനകം 493 കുഷ്ഠരോഗ ബാധിതരെയാണ് ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 41 പേർ കുട്ടികളും 72 പേർ രോഗംമൂലം അംഗവൈകല്യം സംഭവിച്ചവരുമാണ്. തിരുവനന്തപുരം,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളും രോഗവ്യാപനത്തിന്റെ പട്ടികയിലുണ്ട്.
2005 മുതൽ നിർമ്മാർജ്ജനം ചെയ്തു എന്ന് പ്രഖ്യാപനം നടത്തിയ കുഷ്ഠരോഗം വീണ്ടും വ്യാപകമാവുന്നത് ആരോഗ്യവകുപ്പിനെപ്പോലും ആശങ്കയിലാക്കുകയാണ്. പാലക്കാട് രോഗബാധ കൂടുതൽ കാണുന്നതിന് തമിഴ്നാടുമായുള്ള അതിർത്തി പങ്കിടൽ കാരണമാവുന്നുണ്ടെന്ന് പറയുന്നു.
അതിർത്തി മേഖലകളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതും. വായുവിലൂടെ രോഗവ്യാപന സാധ്യത ഉണ്ടെങ്കിലും കേരളത്തിലെ 95 ശതമാനം ആളുകൾക്കും ഇതിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ രോഗം പൂർണ്ണമായി ബേധമാക്കാനാവും. അതുകൊണ്ട് ഡിസംബർ അഞ്ചുമുതൽ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കുഷ്ഠരോഗ നിർണ്ണയ ക്യാന്പൈനിന് ആരോഗ്യവകുപ്പ് തുടക്കമിടുകയാണ്. അശ്വമേധം എന്നുപേരിട്ടിരിക്കുന്ന യജ്ഞം ആലത്തൂരിൽ നിന്ന് തുടങ്ങും.
പരിശീലനം ലഭിച്ച ഒരു ആശാ പ്രവർത്തകയും ഒരു സന്നദ്ധ പ്രവർത്തകനുമടങ്ങുന്ന ഒരു റ്റീം വീടുകളിൽ എത്തി കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുകയും തുടർചികിത്സയ്ക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. ട്