സം​സ്ഥാ​ന ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പ് മാർച്ച് 1 മുതൽ 2 വരെ തി​രു​വ​ല്ല​യി​ല്‍

തി​രു​വ​ല്ല: മാ​ര്‍​ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ തി​രു​വ​ല്ല ബാ​ലി​ക മ​ഠം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പു​രു​ഷ, വ​നി​ത സം​സ്ഥാ​ന ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.23 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​ടെ മ​ത്സ​ര​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 290 പു​രു​ഷ താ​ര​ങ്ങ​ളും 135 വ​നി​താ താ​ര​ങ്ങ​ളു​മാ​ണ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഗ്രീ​ക്കോ​ബ റോ​മ​ന്‍, ഫ്രീ ​സ്‌​റ്റൈ​ല്‍ എ​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള 15 ഒ​ഫീ​ഷ്യ​ല്‍​സാ​ണ് മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കും ഒ​ഫീ​ഷ്യ​ല്‍​സി​നും ദേ​ശീ​യ റ​സ്ലിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ ഒ​ബ്‌​സ​ര്‍​വേ​ര്‍​മാ​ര്‍​ക്കും ഉ​ള്ള താ​മ​സ സൗ​ക​ര്യം അ​ട​ക്കം എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആം​ബു​ല​ന്‍​സ് അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.കാ​യി​ക താ​ര​ങ്ങ​ളാ​യ എ​ല്ലാ​വ​ര്‍ ക്കും ​ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള റെ​സ്ലിം​ഗ് മാ​റ്റാ​ണ് മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഏ​ഴു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് തി​രു​വ​ല്ല സം​സ്ഥാ​ന ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് ആ​തി​ഥ്യം അ​രു​ളു​ന്ന​ത്.

Related posts

Leave a Comment