തൃശൂർ: തൃശൂരിന് ഓണസമ്മാനമായി കുതിരാനിലെ ഒന്നാം തുരങ്കം ലഭിച്ചെങ്കിൽ ക്രിസ്മസ് സമ്മാനമായി രണ്ടാം തുരങ്കം തുറന്നുകൊടുക്കും.
തൃശൂർ – പാലക്കാട് ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന കുതിരാനിലെ ഇരട്ട തുരങ്ക പാതകളിൽ രണ്ടാമത്തേത് ഡിസംബറിൽ തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒന്നാം തുരങ്കം തുറന്നുകൊടുത്തത്.
കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറിൽ തുറക്കുമെന്ന് നിർമാണ കരാർ കന്പനിയായ കെഎം സി വ്യക്തമാക്കി. 70 ശതമാനം പണി പൂർത്തിയായതായി കെഎംസി വക്താവ് അജിത് അറിയിച്ചു. രണ്ടാം തുരങ്കം തുറന്നാൽ ടോൾ പിരിവ് തുടങ്ങുമെന്നും കരാർ കന്പനി അറിയിച്ചു.
ഡിസംബറിൽ രണ്ടാം തുരങ്കം തുറന്നു കൊടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. നിലവിൽ കോണ്‍ക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തിൽ നടക്കുന്നത്.