വടക്കഞ്ചേരി: കുതിരാനിൽ കുരുക്ക് തന്നെ. ഇന്നലെ രാത്രി നിരങ്ങി നീങ്ങി തുടങ്ങിയ കുരുക്ക് ഇന്ന് അതി രാവിലെ മുതൽ രൂക്ഷമായി. മണിക്കൂറുകളേറെ നീണ്ട കുരുക്ക്. ഇടക്ക് അയവ് വരും പിന്നേയും തുടരും. കുതിരാൻ റോഡിൽ പലയിടത്തും വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും കുഴികളുമാണ് കുരുക്കിന് വഴി വെക്കുന്നത്. തൃശൂർ-പാലക്കാട് റൂട്ടിൽ ബസ് സർവീസ് ഭാഗികമായി മാത്രമെയുള്ളു.
കുരുക്കിൽപ്പെടുന്നതിനാൽ നിരവധി ബസുകൾ ഓട്ടം നിർത്തിയിരിക്കുകയാണ്. ആയിരകണക്കിന് വാഹനങ്ങൾ കുതിരാൻ ഇരുന്പ് പാലത്തിന്റെ ഇരുഭാഗത്തും നീണ്ട നിരയായി കിടന്നു. വാഹന പെരുപ്പവും കുരുക്ക് കൂട്ടുന്നുണ്ട്. ചരക്ക് വാഹനങ്ങളാണ് അധികവും. കുരുക്ക് നേരത്തെ അറിയുന്നവർ യാത്ര ചേലക്കര വഴിക്കാക്കുന്നുണ്ട്. ഹൈവെ പോലീസും കൊന്പഴയിൽ നാട്ടുക്കാരും ജനകീയ കൂട്ടായ്മ പ്രവർത്തകരും കുരുക്ക് നിയന്ത്രിച്ച് വിടാൻ രംഗത്തുണ്ട്.െ