വടക്കഞ്ചേരി: പവർ ഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിക്കാനായി ഈ മാസം 27 മുതൽ രണ്ടാഴ്ച കാലം കുതിരാനിൽ വാഹനനിയന്ത്രണം ഉണ്ടാകുമെന്ന അറിയിപ്പിനു വ്യത്യസ്തമായി ഇന്നലെ മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
കുതിരാൻ ക്ഷേത്രത്തിനടുത്ത് ട്രഞ്ച് കുഴിക്കാനായി രാവിലെ 11 മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒറ്റവരിയായാണ് വിട്ടത്. വൈകുന്നേരം അഞ്ചുവരെ ഇത് തുടർന്നു. വരുംദിവസങ്ങളിലും ഇത്തരം വാഹനനിയന്ത്രണം തുടരുമെന്നാണ് ഹൈവേ പോലീസ് പറയുന്നത്.ജനുവരി 27 മുതൽ ഫെബ്രുവരി പത്ത് വരെയും ഫെബ്രുവരി 27 മുതൽ മാർച്ച് പത്തിവരെയും വാഹനനിയന്ത്രണം ഉണ്ടാകുമെന്നായിരുന്നു നാലുദിവസം മുന്പ് അറിയിച്ചിരുന്നത്.
തുരങ്കപാത താത്കാലികമായി തുറക്കാതെ ഒരു മാസത്തോളം കുതിരാനിൽ വാഹനങ്ങൾക്ക് നിയന്ത്രണംകൊണ്ട് വരുന്നതിനെതിരെ ജനങ്ങളുടെ എതിർപ്പുയരുന്നുണ്ട്. ഇതിനിടെയാണ് ഇന്നലെ മുന്നറിയിപ്പില്ലാത പെട്ടെന്ന് വാഹന നിയന്ത്രണം നടപ്പാക്കിയത്. ു