തൃ​ശൂ​ർ – പാ​ല​ക്കാ​ട് ബ​സ് സ​മ​രം  രണ്ടാം ദിനം പിന്നിടുന്നു;  റോഡ് പണികൾ വീണ്ടും തുടങ്ങിയില്ല; സമരം നീളാൻ സാധ്യത

തൃ​ശൂ​ർ: യാ​ത്ര​ക്കാ​രെ വ​ല​ച്ച് തൃ​ശൂ​ർ – പാ​ല​ക്കാ​ട് റൂ​ട്ടി​ലെ ബ​സ് സ​മ​രം ര​ണ്ടാം ദി​വ​സ​വും തു​ട​ർ​ന്നു. സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ജി​ല്ല ക​ള​ക്ട​ർ നാ​ളെ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും.കു​തി​രാ​നി​ൽ റോ​ഡു​പ​ണി​ക​ൾ ഇ​പ്പോ​ഴും ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ ത​യ്യാ​റ​ല്ലെ​ന്നാ​ണ് സൂ​ച​ന.

മ​ഴ മാ​റാ​തെ ടാ​റിം​ഗോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളോ ന​ട​ത്താ​നാ​വി​ല്ലെ​ന്നി​രി​ക്കെ തു​ലാ​വ​ർ​ഷം ക​ഴി​യാ​തെ കാ​ര്യ​മാ​യ പ​ണി​ക​ളൊ​ന്നും കു​തി​രാ​നി​ൽ സാ​ധ്യ​മ​ല്ലെ​ന്നും പ​റ​യു​ന്നു. മ​ഴ​ക്കാ​ല​ത്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ടാ​ർ ഉ​പ​യോ​ഗി​ച്ച് ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.തൃ​ശൂ​ർ – പാ​ല​ക്കാ​ട് റൂ​ട്ടി​ൽ കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്ലേ​ശ​ത്തി​ന് അ​ത് വേ​ണ്ട​ത്ര പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.

തൃ​ശൂ​ർ – ഷൊ​ർ​ണൂ​ർ റൂ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സു​ക​ളി​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഷൊ​ർ​ണൂ​ർ കു​ള​പ്പു​ള്ളി​യി​ൽ നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് പോ​കാ​ൻ ബ​സു​ക​ളു​ള്ള​തി​നാ​ൽ പ​ല​രും കു​തി​രാ​ൻ വ​ഴി പോ​കാ​തെ അ​ൽ​പം വ​ള​ഞ്ഞാ​ണെ​ങ്കി​ലും ഷൊ​ർ​ണ​ർ വ​ഴി പാ​ല​ക്കാ​ട്ടേ​ക്ക് പോ​കു​ന്നു​ണ്ട്.

Related posts