തൃശൂർ: അവശ്യ വാഹനങ്ങൾക്കായി കുതിരാൻ തുരങ്കം ഇന്ന് മുതൽ തുറക്കും. രണ്ട് തുരങ്കങ്ങളിൽ നിർമാണം പൂർത്തിയായ ഒന്നാണ് തുറക്കുക. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം.
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിലാണ് കുതിരാൻ തുരങ്കം നിർമിച്ചിരിക്കുന്നത്.