തൃശൂർ: കാലാവസ്ഥ അനുകൂലമാണെങ്കിൽ 19നു മുന്പ് കുതിരാനിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നു ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ കളക്ടർ സ്ഥലം സന്ദർശിച്ച് വിലയിരുത്തി. 19നുളളിൽ പ്രവൃത്തി പൂർത്തിയാക്കുന്നതിനുളള സമയപട്ടിക തയാറാക്കിയാണ് മുന്നോട്ടു പോകുന്നത്. തകർന്നു കിടക്കുന്ന പ്രദേശങ്ങളിൽ ടാറിംഗും ആരംഭിച്ചിട്ടുണ്ട്. കുഴിയടയ്ക്കുന്നതിനു പുറമേയാണിത്. ഇത്തരത്തിലുള്ള ടാറിംഗ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും കളക്ടർ അറിയിച്ചു.
കുതിരാൻ: കാലാവസ്ഥ അനുകൂലമാണെങഅകിൽ അറ്റകുറ്റപ്പണി 19നകം പൂർത്തിയാകും
