പട്ടിക്കാട്: ദേശീയപാത കുതിരാൻ ഭാഗത്തു നടക്കുന്ന റീടാറിംഗ്് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു തൃശൂർ എംപി ടി.എൻ. പ്രതാപനും ആലത്തൂർ എംപി രമ്യ ഹരിദാസും പീച്ചി റോഡ് ജംഗ്ഷനിലും പട്ടിക്കാട് സെന്ററിലും സന്ദർശനം നടത്തി.
നാലു കിലോമിറ്റർ റീടാറിംഗ് പൂർത്തിയായശേഷം റോഡിലെ കുഴിയടയ്ക്കൽ പ്രവർത്തനങ്ങൾ പരിശോധിക്കാൻവേണ്ടിയാണ് എംപിമാർ എത്തിയത്. ബ്ലോക്ക് പ്രസിഡന്റ് കെ.സി.അഭിലാഷ്, ലീലാമ്മ തോമസ്, ഷിബു പോൾ എന്നിവരും എംപിമാർക്കൊപ്പം ഉണ്ടായിരുന്നു.