കു​തി​രാ​ൻ തു​ര​ങ്ക​ത്തി​നും ദേ​ശീ​യ​പാ​ത​യ്ക്കും പ്രഥമ പരിഗണന; മു​സി​രി​സ് മാ​തൃ​ക​ തൃ​ശൂ​രി​ൽ നടപ്പിലാക്കാൻ ശ്ര​മി​ക്കുമെന്ന് ടി.​എ​ൻ.​പ്ര​താ​പ​ൻ

തൃ​ശൂ​ർ: കു​തി​രാ​നി​ലെ തു​ര​ങ്കം തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നു നി​യു​ക്ത എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ പ​റ​ഞ്ഞു. അ​ടു​ത്ത 17ന് ​എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തി​യ​തി​നു​ശേ​ഷം ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കു​ക ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​വും കു​തി​രാ​നി​ലെ തു​ര​ങ്ക നി​ർ​മാ​ണ​വും സം​ബ​ന്ധി​ച്ചാ​യി​രി​ക്കും. പ്ര​സ്ക്ല​ബി​ൽ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​താ​പ​ൻ.

പ്ര​ള​യ​കാ​ല​ത്തു കു​തി​രാ​നി​ലെ ഒ​രു തു​ര​ങ്ക​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ വി​ട്ടി​രു​ന്നു. കൂ​ടാ​തെ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ തു​ര​ങ്കം തു​റ​ന്നുകൊ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഇ​തൊ​ന്നും ന​ട​പ്പാ​യി​ട്ടി​ല്ല. അ​തി​നാ​ലാ​ണ് മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ഴ​യെ​ത്തു​ന്ന​തി​നു​മു​ന്പ് ഇ​വി​ട​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​നാ​ണ് അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ​ശേ​ഷം ആ​ദ്യ​മാ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കേ​ന്ദ്ര ഗ​ത​ഗാ​ത മ​ന്ത്രി​യു​മാ​യും ച​ർ​ച്ച ന​ട​ത്തും.

കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ കാ​ലാ​വ​ധി അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തും. ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​രു​മി​ല്ലെ​ന്ന ധാ​ര​ണ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ട്. അ​തി​നി ഉ​ണ്ടാ​വി​ല്ല. ന​ന്നാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു പി​ന്തു​ണ ന​ൽ​കും. പാ​ർ​ല​മെ​ന്‍റ് ജൂ​ലൈ 26നുശേ​ഷം കേ​ര​ള​ത്തി​ലു​ള്ള വി​വി​ധ കേ​ന്ദ്ര പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ചു ച​ർ​ച്ച​ക​ൾ ന​ട​ത്തും.

റെ​യി​ൽ​വേ വി​ക​സ​ന​ത്തെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ത്തും. യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ൾ ബൂ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടും. ഗു​രു​വാ​യൂ​രി​ലെ റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഇ​വി​ടെ​യെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ധ​രി​പ്പി​ക്കും. കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നെ​യും ആ​വ​ശ്യം അ​റി​യി​ക്കും.

മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി പോ​ലെ തൃ​ശൂ​രി​ൽ ക​ൾ​ച്ച​റ​ൽ, പി​ൽ​ഗ്രിം ആ​ൻ​ഡ് നേ​ച്ച​ർ പ​ദ്ധ​തി​ക്കാ​യി ശ്ര​മി​ക്കും. പ​ദ്ധ​തി ത​യാ​റാ​ക്കി കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ക്കും. സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ, പ​ള്ളി​ക​ൾ, ക്ഷേ​ത്ര​ങ്ങ​ൾ, കോ​ൾ​നി​ല​ങ്ങ​ൾ, വ​നം, ജ​ലാ​ശ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ കൂ​ട്ടി​യി​ണ​ക്കി​യാ​ണ് പ​ദ്ധ​തി​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇ​തു ത​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​ണെ​ന്നും പ്ര​താ​പ​ൻ പ​റ​ഞ്ഞു.

Related posts